മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം
Feb 12, 2026 04:26 PM | By PointViews Editor

         അന്ന്, അതായത് 2017, കടക്ക് പുറത്ത് എന്ന് ആക്രോശിച്ച് ആട്ടിയിറക്കി വിട്ടപ്പോൾ പോടാ പുല്ലേ എന്ന് പറയാൻ ആദർശവും ആർജവവുമുള്ള മാധ്യമ പ്രവർത്തകർ കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ ഫലമാണ് ഇന്ന് ഒരു ജില്ലാ പഞ്ചായത്തംഗമായ വനിത പൊതുവേദിയിൽ മാറി നിൽക്കങ്ങോട്ട് എന്ന് പരസ്യമായി അവഹേളിക്കപ്പെടാൻ കാരണമായത്. ഇത്തരം എത്ര അവഹേളനങ്ങളാണ് കൊച്ചു കുട്ടികൾ മുതൽ വയോജനങ്ങൾ വരെ പൊതുവേദികളിൽ ജളൻമാരാൽ നേരിടേണ്ടി വരുന്നതെന്ന് ഒന്ന് വിശകലനം ചെയ്യേണ്ട കാലമായി . തമ്പ്രാനെന്ന് വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും എന്ന മട്ടിൽ ഒരു കമ്യൂണിസ്റ്റ് ബോഡി വേസ്റ്റ് കേരളത്തെ നോക്കി കൊഞ്ഞനം കുത്താൻ തുടങ്ങിയിട്ട് പത്തിരുപത് കൊല്ലമായി. കഴിഞ്ഞ 10 വർഷമായി പൊതുഖജനാവിലെ പണമെടുത്ത് തിന്നു കൊഴുത്ത് നടന്ന് ഈ മെക്കിട്ടു കേറ്റം നടത്തിയിട്ടും ആട്ടിയോടിക്കാൻ കഴിവില്ലാതെ ഓമ്പ്രാ എന്ന് റാൻ മൂളി നടപ്പാണ് കേരളത്തിലെ സ്വന്തം അണികൾ. വല്ല കെ.സുധാകരനോ വി.ഡി.സതീശനോ ആയിരുന്നെങ്കിൽ കാണാമായിരുന്നു സംഘടിത വിപ്ലവ കൊണാണ്ടർമാരുടെ ഒരു പുകില്. ഇത് സ്വന്തം ഇസത്തിൻ്റെ ബോഡി വേസ്റ്റ് ചുമക്കുകയല്ലാതെ എന്ത് ചെയ്യാനാണ്? ഇനി ഫോണിൽ വിളിച്ച് ഒന്ന് ചുക്ക് മുളക് കഷായം കഴിക്കാൻ പറഞ്ഞാൽ ഉടൻ തുടങ്ങും അടിമകളുടെ കൂത്താട്ടം, ദേ പോണ് മഹാൻ, ഇതാണടാ കമ്യൂണിസ്റ്റ്, എന്നൊക്കെ പറഞ്ഞുള്ള തുള്ളാട്ടം. നിങ്ങൾക്കീ പ്രസ്ഥാനത്തെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് പണ്ട് ബോഡി വേസ്റ്റ് പറഞ്ഞു നടന്നിരുന്നത് ചുമ്മാതല്ല. കേരളം നേരിടുന്നത്. അന്ന് മാധ്യമ പ്രവർത്തകരെ ട്രോളിയും പരിഹസിച്ചും ഇളിച്ചോണ്ട് നിന്ന് കയ്യടിച്ച സഖാക്കളും കുട്ടിസഖാക്കളും ഒക്കെ കാരണ ദുർഭൂതത്തിൻ്റെ ആട്ടും തുപ്പും പുലയാട്ടും കേട്ട് ഇളിച്ചോണ്ട് നിൽപ്പാണ്. എന്ത് ചെയ്യാം? എല്ലാം സഹിച്ചേ പറ്റൂ.കാരണം തലയിൽ കയറ്റി വച്ചിട്ടുള്ള കമ്യൂണിസമെന്ന വേസ്റ്റ് എന്തോ വലിയ നിധിയാണെന്ന് കരുതുന്ന മണ്ടൻമാർ ഉള്ളിടത്തോളം ഏത് കാരണ ദുർഭൂതത്തിനും കേരളത്തിൽ വിലസാം . കടക്ക് പുറത്ത് എന്ന ആക്രോശം ഉണ്ടായി ഏഴ് കൊല്ലം തികയുന്ന സമയത്താണ് എങ്ങനയോ ജില്ലാ പഞ്ചായത്തംഗമായ ഒരു കമ്യൂണിസ്റ്റ് പൈതലിനോട് മാറി നിൽക്ക് എന്ന് ഒരു പൊതുവേദിയിൽ വച്ച് കാരണ ദുർഭൂതം അലറിയത്. ഇളിച്ചോണ്ട് നിന്ന് അനുഭവിക്കുകയല്ലാതെ വേറേ വഴിയില്ല. കമ്യൂണിസമെന്ന വേസ്റ്റിൻ്റെ മുഖ്യ പ്രായോജകനായ മഹാദുരന്തമാണ് മാറി നിൽക്ക് എന്ന് ആജ്ഞാപിക്കുന്നത്. അയിത്തവും തീണ്ടലും തൊടീലും ജന്മിത്തവും മാടമ്പിത്തരും ഒക്കെ നാട്ടിൽ നിന്ന് പുറത്തായിട്ട് പത്തെഴുപത്തഞ്ച് കൊല്ലമായെന്ന് ഈ കമ്യൂണിസ്റ്റ് ബോഡീ വേസ്റ്റിന് അറിയില്ലെന്ന് തോന്നുന്നു. അല്ലങ്കിൽ തന്നെ ഈ ബോഡി വേസ്റ്റിനൊക്കെ ഒപ്പം നിന്ന് സെൽഫിയെടുക്കാൻ കുന്തളിച്ചു ചെല്ലുന്നവരെയൊക്കെ സമ്മതിക്കണം. കമ്യൂണിസമൊക്കെ കാഴ്ചബംഗ്ലാവിൽ നിന്ന് വരെ എടുത്ത് കുപ്പയിൽ തള്ളുന്ന കാലത്ത്, ഈ നരച്ച ചുവപ്പു ട്രൗസറുമിട്ട് നാഗ്പൂരിലോട്ട് കാലും നീട്ടിയിരിക്കുന്നവനെയൊക്കെ ചുമക്കുന്ന ആരാധകരെയൊക്കെ അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സാഗർ കോട്ടപ്പുറം എന്ന കഥാപത്രം പറയുന്ന ഡയലോഗാണ് പറയേണ്ടത് - ആരാധകർ ഒണ്ണാക്കൻമാർ.

കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ 3000 പോലീസുകാരുടെ നടക്ക് ധൈര്യത്തോടെ നിന്ന് ധർമടത്തെ ചന്ദ്രേട്ടനും പിണറായിയിലെ ഇന്ദ്രേട്ടനും മുറുക്കാൻ കത്തി കൊണ്ട് അടയ്ക്കാ ചുരണ്ടുമ്പോൾ അരികത്തോടെ പോയതൊക്കെ ഒരു പ്രത്യേക ഏക്ഷനിൽ പറഞ്ഞാണ് ഈ ദുർഭൂതം ഇപ്പഴും നടക്കുന്നത്. 2017 ൽ ആർഎസ്എസ് ബിജെപി നേതാക്കളുമായി തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ രഹസ്യ നീക്കു പോക്ക് ചർച്ചയ്ക്ക് എത്തിയ കാരണഭൂതം അവിടെ തിങ്ങിനിറഞ്ഞ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ കൺട്രോൾ പോയാണ് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചത്. മഹാനായ ഉമ്മൻ ചാണ്ടിയെ നാറ്റിച്ച് നാണം കെടുത്താൻ കാരണഭൂതത്തിനും മസാലകൾക്കുമൊപ്പം പരക്കം പാഞ്ഞ വകയിൽ കാരണഭൂതം എന്ന കമ്യൂണിസ്റ്റ് ബോഡീ വേസ്റ്റ് തങ്ങളെ താലോലിച്ച് സ്വീകരിക്കും എന്ന് കരുതിയാണ് തലസ്ഥാനത്തെ മൂടുതാങ്ങി മാധ്യമ പ്രവർത്തകർ കാരണഭൂതത്തിൻ്റെ പിന്നാലെ പോയത്. ബിജെപി- സി പി എം സമാധാന ചർച്ചയ്ക്ക് എന്ന പേരിൽ ആണ് കാരണഭൂതവും സങ്കി സംഘവും ഹോട്ടൽ മുറിയിൽ എത്തിയത്. യഥാർത്ഥത്തിൽ പഴയ കമ്യൂണിസ്റ്റ് - ജനസംഘ രാഷ്ട്രീയ അനാശാസ്യത്തിൻ്റെ പ്രൊഡക്ടായ കാരണഭൂതത്തിന് പക്ഷെ പേടിയായി. മുറിക്കകത്ത് നടക്കാൻ പോകുന്നത് അണികളുടെ സമാധാന ജീവിതത്തിനുള്ള ഒരു സമാധാന ചർച്ചയല്ല, പകരം കേന്ദ്ര ഭരണം നടത്തുന്ന ബിജെപിയും സംസ്ഥാനത്ത് ഭരണത്തിലെത്തിയ കമ്യൂണിസ്റ്റ് ബോഡീ വേസ്റ്റും തമ്മിലുള്ള പുനസമാഗമവും ഡീൽ ഉറപ്പിക്കലുമാണെന്ന് പാവം അണികൾ അറിഞ്ഞില്ല. കോപ്പും തൂക്കിയിട്ടിറങ്ങിയ മാധ്യമ കൊഞ്ഞാണൻ മാർക്ക് ആ ബോധവും ഉണ്ടായിരുന്നില്ല. സ്കൂളിലോ കോളജിലോ പഠിച്ചപ്പോൾ ക്ലാസ് മുടക്കി സിനിമയ്ക്ക് പോകാൻ വേണ്ടി എസ്എഫ്ഐയിലും എബിവിപിയിലും പ്രവർത്തിച്ചവനൊക്കെ മാധ്യമ പ്രവർത്തകരായാൽ കടക്ക് പുറത്ത് എന്ന ആട്ട് കേട്ടാലും ഇളിച്ചോണ്ട് ഒടുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ്? കേരളത്തിലെ മൂന്നരക്കോടി ജനം നൽകുന്ന നികുതി പണം കൊണ്ട് തിന്നും ഉറങ്ങിയും പെടുത്തും പടുത്തും കഴിയുന്നതാനൊക്കെ, നികുതി പണമെടുത്ത് എണ്ണയടിച്ച്, നികുതി പണമെടുത്തു ചെലവാക്കി നടത്തുന്ന ചർച യെന്തെന്ന് അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് മുഖത്തു നോക്കി തിരിച്ചു പറയാൻ ആശയ ബലമുള്ള ഒരുത്തനും ഒരൊറ്റ മാധ്യമ പ്രവർത്തകനും അവിടെ ഇല്ലാതെ പോയതാണ് കേരളം ഇന്നും ഈ ദുരന്തം നേരിടേണ്ടി വരുന്നതിൻ്റെ കാരണം. ഫലമോ? ഏറ്റവും ഒടുക്കം 2026 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ ജില്ലാ പഞ്ചായത്തംഗമായ ഒരു യുവതിക്ക് ഒരു പൊതുവേദിയിൽ വച്ച് കമ്യുണിസ്റ്റ് ബോഡീ വേസ്റ്റിൻ്റെ ആട്ട് കൊള്ളേണ്ടിവന്നു. സെൽഫിക്ക് ശ്രമിച്ച ജില്ലാ പഞ്ചായത്ത് അംഗത്തെ ക്ഷോഭത്തോടെ നോക്കി മുഖ്യമന്ത്രി. അമ്പൂരി കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടന വേദിയിലത്ത് മഹത്തായ ആ നവോത്ഥാനം നടന്നത്.

വേദിയിലൂടെ ബോഡി വേസ്റ്റ് തിരിച്ചെഴുന്നള്ളുമ്പോൾ ഒരു സെൽഫി എടുക്കാൻ അനുമതി ചോദിച്ചു എന്ന അപരാധമാണ് ആ പാവം അണി ചെയ്തത്. സെൽഫി വേണ്ട എന്നതിനപ്പുറം മാറി നിൽക്കങ്ങോട്ട് എന്ന് ബോഡീ വേസ്റ്റ് മുരണ്ടപ്പോൾ അതും കേട്ട് ഇളിച്ചോണ്ടു നിന്നു പുകൾപെട്ട പുരുഷ പുംഗവൻമാരും മഹിളാ രത്നങ്ങളും. എന്ത് ചെയ്യാം? എല്ലാവരും കമ്യൂണിസ്റ്റ് ബോഡീ വേസ്റ്റിൻ്റെ അനുയായികളും ഭാഗങ്ങളും ആരാധകരുമാണല്ലോ..... നവോത്ഥാനവും സ്ത്രീ സുരക്ഷയും പുരുഷാഭിമാനവും വികസനവും ഒക്കെ മൊത്തമായി ചുമക്കുന്നത് പോരാതെ ഭാര്യയ്ക്കും മക്കൾക്ക് കെട്ടി വന്നവർക്കും വരെ തോനെ സമ്പാദിച്ചുകൊടുക്കുന്ന ഉത്തമനായതു കൊണ്ട് കിട്ടിയ ആട്ടും തുപ്പുമായി വീട്ടിൽ പോകുക എന്നതിൽ കവിഞ്ഞ് കേരളത്തിലെ കമ്യൂണിസ്റ്റുകൾ എന്നവകാശപ്പെടുന്ന മണ്ടൻമാർക്ക് മറ്റ് പോംവഴികളില്ല. താനിപ്പോൾ ഈ വേദിയിൽ ഉലാത്തുന്നതും ഒലത്തുന്നതും പൊതു ഖജനാവിലെ പണം കൊണ്ടാണെന്നും അങ്ങനെ പൊതു ധനം തിന്നു മാത്രം കഴിയുന്ന താൻ പൊതു ഇടത്തിലെ ഒരു പൊതു മുതലാണെന്നും ആ പൊതുമുതലിനൊപ്പം നിന്ന് ഒരു സെൽഫിയെടുത്താൽ ഒ രു ചുക്കും ചെയ്യാനില്ലെന്നും ആ ജില്ലാ പഞ്ചായത്തംഗം തിരിച്ചു പറയണമായിരുന്നു. പക്ഷെ എന്ത് ചെയ്യാം? 10 കൊല്ലം സ്ത്രീ ശാക്തീകരണം തള്ളി മറിച്ചിട്ടും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നറിയാത്ത ബോഡീ വേസ്റ്റിനോട് ആർജവത്തോടെ പോടാ പുല്ലേ എന്ന് പറയാനൊന്നും കേരളത്തിലെ ശാക്തീകരണം കുലച്ചു പൂത്തു നടക്കുന്ന മഹിളകൾക്ക് കഴിയുന്നില്ല. കമ്യൂണിസ്റ്റ് ബോഡി വേസ്റ്റുകൾ കൊടുക്കുന്ന കള്ള കേസുകളെ കുറിച്ച് ആ രാഹുൽ മാങ്കൂട്ടമെങ്ങാനും ഹു കെയേഴ്സ് എന്ന് പറഞ്ഞാലാണ് ഇവിടെ നിർഭാഗ്യലക്ഷ്മിമാർ ഉറഞ്ഞു തുള്ളാനിറങ്ങുന്നത്. പര നാറി, നികൃഷ്ടജീവി, എടോഗോപാല കൃഷ്ണാ, ചെറ്റ ബോഡീ വേസ്റ്റ് എന്നൊക്കെ മറ്റുള്ളവരെ വിളിച്ച് സ്വന്തം അപകർഷതാബോധ രോഗം പ്രകടിപ്പിക്കുന്നവനൊക്കെയാണ് മറ്റുള്ളവർ എടോ എന്ന് വിളിച്ചാൽ സാംസ്കാരികം ഉദ്ധരിക്കാൻ നടക്കുന്നത്. കുറഞ്ഞത് കംസാ നൃശംസാ, പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ എന്ന ഭാരത ശ്ലോകമെങ്കിലും പഴയ ജനസംഘ പുത്രന് ബോഡീ വേസ്റ്റ് പാർട്ടിക്കാരും 56 ഇഞ്ച് പാർട്ടിക്കാരും കൂടി പറഞ്ഞു കൊടുത്തിട്ട് സംയുക്തമായി ഒരു പഥ സഞ്ചലനമോ ചുവപ്പ് വളണ്ടിയർ മാർച്ചോ നടത്തുക. അതേ വഴിയുള്ളൂ. അതല്ല അന്തസ്സുള്ളവരെങ്കിൽ ഇവൻമാരേ ഒക്കെ ഈ മലയാള നാട്ടിൽ നിന്ന് തല്ലിയോടിക്കാൻ വേണ്ടി യുഡിഎഫിനെ അധികാരത്തിൽ തിരികെയെത്തിക്കുക.


വാൽക്കഷണം: ഒരാളെയും എടോ പോടോ എന്നൊന്നും വിളിച്ച് സംസാരിക്കരുത്. പ്രത്യേകിച്ച് മുഖ്യമന്ത്രിയെ പോലെയൊക്കെ ഓരോ സ്ഥാനത്തിരിക്കുന്നവരെ...

എന്ന് ആരാ പറയുന്നത്? ബിഷപ്പിനെ നികൃഷ്ടജീവിയെന്നും പഴയ സഹപ്രവർത്തകനായിരുന്ന എംപിയെ പര നാറിയെന്നും ആദർശശാലിയായ മാധ്യമ പ്രവർത്തകനെ എടോ ഗോപാല കൃഷ്ണാ എന്നും ഒരു മത പ്രവാചകൻ്റെ തിരുശേഷിപ്പിനെ ബോഡി വേസ്റ്റ് എന്നും വിളിച്ചവനെ ചുമന്നോണ്ട് നടക്കുന്ന മണ്ടൻമാർ.


സ്ത്രീകൾ പരാതിപ്പെടുമ്പോൾ ഹു കെയേഴ്സ് എന്ന് പറഞ്ഞ് സ്ത്രീത്വത്തെ പൊതുവേദികളിൽ അപമാനിക്കരുത്.

എന്നാരാ പറയുന്നത്?

ഒരു സെൽഫിയെടുത്തോട്ടെ എന്ന് എളിമയോടെ ചോദിച്ച അണിയും ആരാധികയുമായ ഒരു വനിതാ ജനപ്രതിനിധിയോട് മാറി നിൽക്കങ്ങോട്ട് എന്ന് നാട്ടുകാരുടെ മുൻപിൽ വച്ച് അലറിയവനെ നോക്കി ഇളിച്ചോണ്ട് ആരാധനയോടെ ചുമക്കുന്ന കൊഞ്ഞാണൻമാർ.

People should tell body waste to stay away

Related Stories
ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം, ജനാധിപത്യം?

Mar 5, 2026 12:14 PM

ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം, ജനാധിപത്യം?

ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം,...

Read More >>
മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

Mar 1, 2026 12:56 PM

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി...

Read More >>
സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

Feb 18, 2026 11:53 AM

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന്...

Read More >>
പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

Feb 14, 2026 05:49 PM

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും...

Read More >>
സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

Feb 8, 2026 08:07 AM

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ്...

Read More >>
Top Stories